|    Apr 24 Mon, 2017 7:09 am
FLASH NEWS

പോലിസ് സ്‌റ്റേഷനില്‍ ജനപ്രതിനിധിക്ക് മര്‍ദനം തിരൂരങ്ങാടി: താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ ജനപ്രതിനിധിയെ മര്‍ദിച്ചതായി പരാതി.നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് മെംബര്‍ കെ സെയ്തലവി (38) ക്കാണ് താനൂര്‍ സ്‌റ്റേഷനില്‍ നിന്നും മര്‍ദനമേറ്റത്.ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തെയ്യാലങ്ങാടിയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഒരു യുവാവിനെ കാറില്‍ എത്തിയ സംഘം മര്‍ദിക്കുന്നത് കണ്ട് തടുക്കാന്‍ചെന്ന കുന്നത്തകത്ത് അഷ്‌റഫി (42)നെയും സംഘം ആക്രമിച്ചു.ശേഷം പോലിസാണെന്നും നിങ്ങളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയാണെന്നും പറഞ്ഞ് താനൂര്‍ സ്‌റ്റേഷനിലേക്കുകൊണ്ടു പോയി.ഇതറിഞ്ഞ മെംബര്‍ സഹോദരനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അന്വേഷിച്ച് ചെന്നപ്പോഴാണ് മെംബറെയും ആക്രമിച്ചത്.കഞ്ചാവ് കേസിലെ പ്രതിയാണെന്നും വേണ്ടി വന്നാല്‍ നിന്നെയും കുടുംബത്തെയും അഴിയെണ്ണിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദനം. മെംബറാണെന്ന് അറിയിച്ചപ്പോള്‍ തെറികൊണ്ട് അഭിഷേകം നടത്തുകയായിരുന്നുവെന്നും മെംബര്‍ പറയുന്നു.വീണ്ടും കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ എസ്‌ഐയും മറ്റൊരാളും ചേര്‍ന്ന് കഴുത്ത് പിടിച്ച് ഞെക്കുകയും ഇടിക്കുകയും ചവിട്ടി പുറത്തേക്ക് തള്ളുകയുമായിരുന്നെന്നും സെയ്തലവി പറഞ്ഞു. ഉടനെ തന്നെ പുറത്തുണ്ടായിരുന്നവര്‍ സെയ്തലവിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് 10ന് യൂത്ത് ലീഗ് പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Published : 11th November 2016 | Posted By: SMR

x

തിരൂരങ്ങാടി: താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ ജനപ്രതിനിധിയെ  മര്‍ദിച്ചതായി പരാതി.നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് മെംബര്‍ കെ സെയ്തലവി (38) ക്കാണ് താനൂര്‍ സ്‌റ്റേഷനില്‍ നിന്നും മര്‍ദനമേറ്റത്.ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തെയ്യാലങ്ങാടിയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഒരു യുവാവിനെ  കാറില്‍ എത്തിയ സംഘം മര്‍ദിക്കുന്നത് കണ്ട് തടുക്കാന്‍ചെന്ന കുന്നത്തകത്ത് അഷ്‌റഫി (42)നെയും സംഘം ആക്രമിച്ചു.ശേഷം പോലിസാണെന്നും നിങ്ങളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയാണെന്നും പറഞ്ഞ് താനൂര്‍ സ്‌റ്റേഷനിലേക്കുകൊണ്ടു പോയി.ഇതറിഞ്ഞ മെംബര്‍ സഹോദരനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അന്വേഷിച്ച് ചെന്നപ്പോഴാണ് മെംബറെയും ആക്രമിച്ചത്.കഞ്ചാവ് കേസിലെ പ്രതിയാണെന്നും വേണ്ടി വന്നാല്‍ നിന്നെയും കുടുംബത്തെയും അഴിയെണ്ണിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദനം. മെംബറാണെന്ന് അറിയിച്ചപ്പോള്‍ തെറികൊണ്ട് അഭിഷേകം നടത്തുകയായിരുന്നുവെന്നും മെംബര്‍ പറയുന്നു.വീണ്ടും കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ എസ്‌ഐയും മറ്റൊരാളും ചേര്‍ന്ന് കഴുത്ത് പിടിച്ച് ഞെക്കുകയും ഇടിക്കുകയും ചവിട്ടി പുറത്തേക്ക് തള്ളുകയുമായിരുന്നെന്നും സെയ്തലവി പറഞ്ഞു. ഉടനെ തന്നെ പുറത്തുണ്ടായിരുന്നവര്‍ സെയ്തലവിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് 10ന് യൂത്ത് ലീഗ് പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day