|    Aug 23 Wed, 2017 2:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സ്‌റ്റേഷനില്‍ എസ്പി ഉണ്ണിരാജന് ആര്‍എസ്എസ് രക്ഷാബന്ധന്‍

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി എറണാകുളം റൂറല്‍ എസ്പി പി എന്‍ ഉണ്ണിരാജനെ കഴിഞ്ഞദിവസം ആലുവ പോലിസ് സ്‌റ്റേഷനിലെത്തി ആര്‍എസ്എസ് ജില്ലാ സംഘചാലക് ജഡ്ജി സുന്ദരം ഗോവിന്ദ് രാഖി അണിയിച്ചതു വിവാദമായി. സര്‍ക്കാര്‍ ഓഫിസുകളില്‍ മതപരമായ ആഘോഷങ്ങള്‍ പാടില്ലെന്ന ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിയാണ് ഈ നടപടി.
പോലിസ് മേധാവിയുടെ സംഘപരിവാര ബന്ധം ഇതോടെ വെളിച്ചത്തായി.  കഴിഞ്ഞവര്‍ഷം ആലുവ പോലിസ് സ്‌റ്റേഷനില്‍ ആര്‍എസ്എസുകാര്‍ രക്ഷാബന്ധന്‍ ആഘോഷം നടത്തിയത് വിവാദമായിരുന്നു.   മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന എസ്പി ഉണ്ണിരാജന് ആര്‍എസ്എസുമായി അടുത്ത ബന്ധമുണ്ട് എന്ന് നേരത്തെ ആരോപണമുയര്‍ന്നതാണ്. പല കേസുകളിലും മുസ്‌ലിം ചെറുപ്പക്കാരെ പ്രതിചേര്‍ത്ത് മര്‍ദനമുറകള്‍ അഴിച്ചുവിടുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2010ല്‍ മൂവാറ്റുപുഴയില്‍ പ്രവാചകനെ ആക്ഷേപിച്ച അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ 54 ചെറുപ്പക്കാരെയാണ്  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ഉണ്ണിരാജയുടെ നേതൃത്വത്തില്‍   കേസില്‍ പ്രതിചേര്‍ത്തത്. എന്‍ഐഎ കേസേറ്റെടുത്തപ്പോള്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി ഇതില്‍ 18 പേരെ വിചാരണപോലുമില്ലാതെ ഒഴിവാക്കി. പോലിസ് കസ്റ്റഡിയില്‍ ഈ യുവാക്കള്‍ക്കു കൊടിയ മര്‍ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐപിഎസ് ലഭിച്ച ഉണ്ണിരാജയെ എല്‍ഡിഎഫ് സര്‍ക്കാര്‍ റൂറല്‍ എസ്പിയായി നിയമിക്കുകയായിരുന്നു. പരസ്യമായ ആര്‍എസ്എസ് ആഭിമുഖ്യത്തിനെതിരേ ആഭ്യന്തരവകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ഇടതുനേതാക്കള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക