|    Mar 23 Thu, 2017 11:58 am
FLASH NEWS

പോലിസ് സ്റ്റേഷന്‍ ജങ്ഷന്‍ വീതികൂട്ടല്‍;നഗരസഭ ചെയര്‍പേഴ്‌സണും ഡിവൈഎസ്പിയും സ്ഥലം സന്ദര്‍ശിച്ചു

Published : 1st October 2016 | Posted By: Abbasali tf

മലപ്പുറം: കോട്ടപ്പടി പോലിസ് സ്‌റ്റേഷന്‍ ജങ്ഷനിലെ റോഡ് വീതികൂട്ടുന്നതിനും സൗന്ദര്യ വല്‍ക്കരണത്തിനുമായി പോലിസ് അധീനതയിലുള്ള സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍പേഴസണും പോലിസും  സ്ഥലം സന്ദര്‍ശിച്ചു. കോട്ടപ്പടിയിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും ബസ്സുകള്‍ ജങ്ഷന്‍ വഴി പ്രധാന റോഡിലൂടെ പ്രവേശിക്കുമ്പോള്‍ ഇവിടുത്തെ വീതികൂറവ് കാരണം ബസ്സുകള്‍ക്ക് ഏറെ പ്രയാസം നേരിടാറുണ്ട്. കയറ്റവും വലിയ തിരിവും കാരണം ബസ്സുകള്‍ നിന്നു പോകുന്നതും ഇവിടെ ഗതാഗതതടസ്സമുണ്ടാക്കാറുണ്ട്. ജങ്ഷനു സമീപമുള്ള പോലിസ് വിവിധ കേസുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ സ്ഥിചെയ്യുന്ന പോലിസ് അധീനതയിലുളള സ്ഥലം വിട്ടുകിട്ടിയാല്‍ ഇവിടെ റോഡ് വീതികൂട്ടി ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്. റോഡ് വീതികൂട്ടുന്നതിനു പുറമെ ബസ് സ്റ്റാന്റ് റോഡിലേക്കുള്ള ഇറക്കം കുറക്കാന്‍ പദ്ധതിയുണ്ട്.  ഇറക്കവും കയറ്റവും കുറച്ചാലേ ബസ്സുകള്‍ക്ക് സ്റ്റാന്റിലേക്ക് സുഖമമായി പ്രവേശിക്കാനാവൂ. ബസ് ജീവനക്കാരും നേരത്തെ ഇവിടെ റോഡ് വീതികൂട്ടണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നഗരസഭ ജില്ലാ പോലിസ് മേധാവിക്ക് ഇതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനും ഇവിടെത്തെ തൊണ്ടി സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീലയും ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ റഷീദും സ്ഥലം സന്ദര്‍ശിച്ചത്. ഇവിടെയുള്ള തൊണ്ടി സാധനങ്ങള്‍ ഹാജിയാര്‍പള്ളിയിലേക്കു മാറ്റാനാണു തീരുമാനം. ജങ്ഷന്‍ വീതികൂട്ടുന്നതിനോടൊപ്പം കാടുമൂടി കിടക്കുന്ന ഇവിടെ സൗന്ദര്യ വല്‍ക്കരണവുമാണു നഗരസഭ ലക്ഷ്യമിടുന്നത്. എന്നാല്‍ സ്ഥലം നഗരസഭക്ക് വിട്ടുനല്‍കാതെ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണു പോലിസ് ഭാഗത്തുനിന്നു ലഭിച്ച് അനുമതി. ഉടന്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

(Visited 34 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക