|    Jan 19 Thu, 2017 4:16 pm
FLASH NEWS

പോലിസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ

Published : 18th October 2016 | Posted By: Abbasali tf

പത്തനംതിട്ട:  പത്തനംതിട്ട പോലിസ് സ്റ്റേഷന്‍ തങ്ങള്‍ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് സെക്രട്ടറിയായ അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ നേതാക്കളെ പോലിസ് മര്‍ദിക്കുകയും, കള്ളക്കേസ് എടുക്കുകയുമായിരുന്നവെന്ന് ജില്ലാ സെക്രട്ടറി കെ യു ജനീഷ് കുമാര്‍ ആരോപിച്ചു. ഇതിനായി പോലിസ് തന്നെ സ്റ്റേഷനിലെ ഗ്ലാസ്സുകള്‍ തല്ലിത്തകര്‍ക്കുകയും ആയിരുന്നു. ഞായറാഴ്ച്ച രാത്രി അനീഷിന്റെ വീട്ടിലെത്തിയ പോലിസ് അതിക്രമിച്ച് കയറി അനീഷിനെ ധരിച്ചിരുന്ന വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അനീഷിനെ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് അവിടെയെത്തിയ സിപിഎം പ്രമാടം ലോക്കല്‍ സെക്രട്ടറി കെ മോഹനന്‍ നായര്‍ , നഗരസഭ കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സണ്‍ ,എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അന്‍സില്‍ അഹമ്മദ്  എന്നിവരെ ഒരു സംഘം പോലിസുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. ജില്ലാ പോലിസ് മേധാവി യുഡിഎഫിനെ പ്രീണിപ്പിക്കുന്നതിനായി ജില്ലയുടെ പല ഭാഗങ്ങളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എം വി സഞ്ചു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സജിത് പി ആനന്ദ്, പ്രസിഡന്റ് കെ ജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അനീഷ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക