|    Jul 28 Fri, 2017 4:30 pm
FLASH NEWS

പോലിസ് സ്റ്റേഷനു നേരെ ബോംബേറ്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

ചക്കരക്കല്ല്: ചക്കരക്കല്ല് പോലിസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കാപ്പാട് പെരിക്കാട് സ്വദേശികളായ അരയാക്കണ്ടി ഹൗസില്‍ എ പ്രജിന്‍(25), പി പി ഹൗസില്‍ പി പി റഈസ്(23) എന്നിവരെയാണ് എസ്‌ഐ പി ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയാണ് പോലിസ് സ്റ്റേഷനു നേരെ ബോംബേറുണ്ടായത്. സ്റ്റേഷനെ ലക്ഷ്യമിട്ട് എറിഞ്ഞ രണ്ട് നാടന്‍ ബോംബുകള്‍ റോഡില്‍ തട്ടി പൊട്ടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ താഴെചൊവ്വയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ബൈക്കില്‍ പോവുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ബൈക്ക് തകര്‍ത്ത സംഭവത്തിലെ പ്രതികളാണ് ഇരുവരും. എസ്‌ഐമാരായ പി ബിജു, പി ആര്‍ മനോജ്, കനകരാജ് എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തിയത്. ബോംബെറിഞ്ഞു രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതികളെ കുറിച്ചു വിവരം ലഭിച്ചത്. തലശ്ശേരി സിജെഎം കോടതിയില്‍ ഹജാരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക