|    Sep 20 Thu, 2018 9:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസ് സ്റ്റേഷനുകള്‍ സേവനകേന്ദ്രങ്ങളാവണം: മുഖ്യമന്ത്രി

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലെയും കുറ്റാന്വേഷണത്തിലെയും മികവിലൂടെ എല്ലാ പോലിസ് സ്റ്റേഷനുകളും പൂര്‍ണമായ സേവനകേന്ദ്രങ്ങളാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നഗരൂര്‍ പോലിസ് സ്റ്റേഷനില്‍ സംസ്ഥാനത്തെ ഒമ്പതു പോലിസ് സ്റ്റേഷനുകളുടെയും മൂന്നു പോലിസ് സ്റ്റേഷന്‍ മന്ദിരങ്ങളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പോലിസ് സ്റ്റേഷനുകളില്‍ പിആര്‍ഒ സംവിധാനം, വനിതാ ഹെല്‍പ്‌ഡെസ്‌ക്, സൈബര്‍ കുറ്റാന്വേഷണത്തിനു പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍, കാമറാ നിരീക്ഷണ സംവിധാനം, ഗ്രീന്‍ പ്രോട്ടോകോള്‍ തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത് ഈ ലക്ഷ്യത്തോടെയാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് 471 ലോക്കല്‍ സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട അഞ്ചു ലോക്കല്‍ പോലിസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ലോക്കല്‍ പോലിസ് സ്റ്റേഷനുകളുടെ എണ്ണം 477ഉം തീരദേശ പോലിസ് സ്റ്റേഷനുകളുടെ എണ്ണം 18ഉം ആയി.
തീരദേശ മേഖലകളിലും ടെറിറ്റോറിയല്‍ വാട്ടര്‍ മേഖലയിലും സുരക്ഷ ഉറപ്പാക്കാനും ക്രിമിനല്‍ നടപടികള്‍ തടയുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സാമൂഹികോന്നമനവും ലക്ഷ്യമിട്ടാണ് പുതിയ തീരദേശ പോലിസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഗരൂരിനു പുറമേ അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട് എന്നീ സ്റ്റേഷനുകളും പൂവ്വാര്‍, അഞ്ചുതെങ്ങ്, വടകര, എലത്തൂര്‍ എന്നീ തീരദേശ സ്റ്റേഷനുകളും ന്യൂമാഹി, കുഴല്‍മന്ദം, കുറത്തിക്കാട് എന്നീ സ്റ്റേഷനുകള്‍ക്ക് പുതിയ മന്ദിരങ്ങളും മുഖ്യമന്ത്രി വീഡിയോ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss