|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പോലിസ് സ്റ്റേഷനുകളുടെ ചുമതല ഇനി മുതല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളുടെയും ചുമതല ഇനി മുതല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്. രാജ്യത്താകമാനം പോലിസ് സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പോലിസ് അതോറിറ്റിയുടെയും സുപ്രിംകോടതിയുടെയും ഉത്തരവ് നടപ്പാക്കാ ന്‍ ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്‍സ്‌പെക്ടര്‍മാരാണ് സ്റ്റേഷന്‍ ഹെഡ് ഓഫിസര്‍മാര്‍. എന്നാല്‍, കേരളത്തി ല്‍ ഈ തീരുമാനം ഇതുവരെ നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് സുപ്രിംകോടതി തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരും പോലിസ് ചീഫും തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്തെ ആറ് പോലിസ് സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്. 191 സ്റ്റേഷനുകളുടെ ചുമതല ഉടന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും. ഇതോടെ ജനങ്ങള്‍ക്ക് ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss