|    May 24 Wed, 2017 1:38 pm
FLASH NEWS

പോലിസ് സ്റ്റേഷനുകളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Published : 23rd August 2016 | Posted By: SMR

അടിമാലി: ജില്ലയിലെ പോലിസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു.കോടതി വ്യവഹാരങ്ങളില്‍ പെട്ട്വര്‍ഷങ്ങളായി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നിരത്തിയിരിക്കുന്ന ഇത്തരം വാഹനങ്ങളില്‍ പലതും നശിച്ചുകഴിഞ്ഞു.
അപകടങ്ങളില്‍ പെട്ടതും നിയമവിരുദ്ധമായി സാധനങ്ങള്‍ കടത്തിക്കൊണ്ടു വന്നതിനുമായി പോലിസ്പിടികൂടിയവയാണ്ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളില്‍ പലതിനും രേഖകള്‍ കൃത്യമല്ലാത്തതു മൂലം തിരികെ കൊണ്ടുപോകാന്‍ കഴിയാറില്ല.പിന്നീട് കോടതിയില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം വരുന്നതോടെ വാഹനങ്ങള്‍ നശിക്കുകയാണ്ചെയ്യുക. അടിമാലി സ്റ്റേഷനു പിറകിലായി കുന്നു കൂടിയിരിക്കുന്ന വാഹനങ്ങള്‍ മൂലം പരിസരം കാടുകയറി നശിച്ച സ്ഥിതിയിലാണ്.വാഹനങ്ങളുടെ വലിയ നിരയും ഇവിടെ കാണാം.
പല സ്റ്റേഷനുകളിലും ഇത്തരം പ്രതിസന്ധിക്ക് കാരണം പോലിസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്.മൂന്നാര്‍ സ്റ്റേഷന്മുന്നില്‍ അന്‍പതിലധികം വാഹനങ്ങളാണ് കിടക്കുന്നത്.
അപകടത്തില്‍ മരണമടഞ്ഞ വടക്കേന്ത്യാക്കാരായ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതില്‍പ്പെടും.
ചെറുതും വലുതുമായ ഇത്രയധികം വാഹനങ്ങള്‍ പോലിസ്സ്റ്റേഷനുകള്‍ക്ക് പരിസരത്ത്കിടക്കുന്നതു മൂലം വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് ഇടം ഇല്ലാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ നീളുന്ന കേസുകള്‍ തീരുമ്പോഴേക്കും വാഹനങ്ങള്‍ തുരുമ്പെടുത്തും യന്ത്രങ്ങള്‍ നശിച്ചു പോകുന്നതും പതിവാണ്.
തുടര്‍ന്ന്ഇവ ഇവിടെ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുക.ചില സ്ഥലങ്ങളില്‍ പോലിസ് സ്റ്റേഷനുകളുടെ വാതിലുകളും ഓഫിസിന്റെ ജനലുകളും പോലും തുറക്കാാന്‍ സാധിക്കാതെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day