|    Aug 23 Wed, 2017 2:00 am
FLASH NEWS

പോലിസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു

Published : 8th February 2016 | Posted By: SMR

മണ്ണാര്‍ക്കാട്: പോലീസ് സ്‌റ്റേഷനല്‍ വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു. ഇരുപതിലേറെ വര്‍ഷം പഴക്കമുള്ളതും, ലക്ഷങ്ങള്‍ വിലവരുന്നതുമായ അഞ്ഞൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ തുരുമ്പെടുത്ത് നശിപ്പിക്കുന്നത്. സ്‌റ്റേഷനു സമീപം വാഹനങ്ങള്‍ കുമിഞ്ഞ് കൂടിയതിനാല്‍ പോലീസുകാര്‍ക്ക് വിശ്രമിക്കാനുള്ള ഡോര്‍മിറ്ററി മാറ്റി പണിയേണ്ടിവന്നു.

ഇതില്‍ കേസ് കഴിഞ്ഞ വാഹനങ്ങളും ഉണ്ട്.ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതാണ് വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാത്തത്.
തൊണ്ടി വാഹനങ്ങള്‍ കാലാകാലങ്ങളില്‍ ലേലം ചെയ്തു വില്‍ക്കാത്തതും വാഹനങ്ങള്‍ കുമിഞ്ഞ് കൂടാന്‍ കാരണമാവുന്നു.കാലാകാലങ്ങളില്‍ വാഹനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ക്ക്അംഗീകാരം ലഭിക്കാത്തതും പ്രതിതിസന്ധിയാണ്. നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങിലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങളാണ്തുരുമ്പെടുത്ത് നശിക്കുന്നത് .
തുരുമ്പെടുത്തവാഹനങ്ങള്‍ക്ക് സമീപം പാമ്പുകള്‍ താവളമൊരുക്കിയിരക്കുകയാണിപ്പേ#ാള്‍

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക