|    Mar 23 Thu, 2017 11:33 am
FLASH NEWS

പോലിസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം

Published : 8th July 2016 | Posted By: SMR

അരൂര്‍: കഞ്ചാവ്, മയക്കുമരുന്ന് വില്‍പന കേസിലെ പ്രതി അരൂര്‍ പോലിസ് സ്റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തി. അരൂര്‍ പഞ്ചായത്ത് ചന്തിരൂര്‍ തറയില്‍ക്കളം രഞ്ജിത് (32) ആണ് സ്റ്റേഷന് മുമ്പില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.
കഴിഞ്ഞ ഒന്നാംതിയ്യതിയാണ് രഞ്ജിത് ഉള്‍പ്പെടെ നാലു പേരെ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്‍പന നടത്തിയതിന് അരൂര്‍ പോലിസ് പിടികൂടിയത്. പൊതുപ്രവര്‍ത്തകനെന്ന പേരില്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി അതിന്റെ മറവിലാണ് രഞ്ജിത് മയക്കുമരുന്ന് വില്‍പന നടത്തിവന്നിരുന്നത്. പോലിസിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടര്‍ന്നാണ് രഞ്ജിത് ഉള്‍പ്പടെയുള്ള നാലു പ്രതികെളയും അരൂര്‍ പോലിസ് പിടികൂടി നിയമനടപടി സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ നാലു പേരെയും ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളായ നാല്‍വര്‍സംഘം ജയിലില്‍ നിന്നു പുറത്തിറങ്ങിയെങ്കിലും രഞ്ജിത് അരൂര്‍ പോലിസ് സ്റ്റേഷനിലെത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ അരൂര്‍ പോലിസ് അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.
എന്നാല്‍, ഇയാള്‍ ശരീരത്തില്‍ തീ കൊളുത്താനായി നടത്തിയ ശ്രമം പരാജയപ്പെടുത്തി. പിന്നീട് മല്‍പ്പിടിത്തത്തിലൂടെയാണ് ഇയാളെ ് കീഴടക്കാനായത്. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രഞ്ജിത്തിനെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു.

(Visited 28 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക