|    Jun 24 Sat, 2017 3:57 pm
FLASH NEWS

പോലിസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ഭീഷണി

Published : 27th October 2016 | Posted By: SMR

പയ്യന്നൂര്‍: കസ്റ്റഡിയിലെടുത്ത പ്രതി പോലിസ് സ്‌റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകീട്ട് പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനിലാണ് സംഭവം. ക്ഷേത്രഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കുറ്റത്തിന് കസ്റ്റഡിയിലെടുത്ത കരിവെള്ളൂര്‍ കുതിരുമ്മലിലെ സി മഹേഷാണ് (36) രക്ഷപ്പെടാന്‍ ശ്രമിച്ചത്. കഴിഞ്ഞ എട്ടിന് കരിവെള്ളൂര്‍ കുതിരുമ്മലിലെ ശ്രീവാണിയില്ലം സോമോശ്വരി ക്ഷേത്രത്തിലെ വിവിധ ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന അഞ്ചു ഭണ്ഡാരങ്ങള്‍ തകര്‍ത്ത് 25,000 രൂപ കവര്‍ച്ച ചെയ്തിരുന്നു. ക്ഷേത്രം അധികൃതരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പയ്യന്നൂര്‍ പോലിസ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹേഷാണ് പ്രതിയെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ പോലിസ് ഉറങ്ങിക്കിടന്നിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇതിനിടയിലും രക്ഷപ്പെടാന്‍ നടത്തി. ഒടുവിലാണ് പോലിസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചത്. കക്കൂസില്‍ കയറി അവിടെയുണ്ടായിരുന്ന ഡെറ്റോള്‍ കുപ്പി അടിച്ചുപൊട്ടിച്ച് കൈത്തണ്ട മുറിക്കുകയായിരുന്നു. തന്നെ വിട്ടയച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്ത് പോലിസിനെ കുടുക്കുമെന്ന് ഭീഷണിയും മുഴക്കി. പോലിസ് ഉടനെ പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക