|    Jun 23 Sat, 2018 4:05 am
FLASH NEWS

പോലിസ് സ്റ്റേഷനിലേക്ക് ആക്്ഷന്‍ കൗണ്‍സില്‍ മാര്‍ച്ച്

Published : 22nd January 2017 | Posted By: fsq

 

എടക്കര: വെള്ളിമുറ്റം കൊടീരി സ്വദേശി ബാക്കുത്ത് ഹൈദ്രു കൊല്ലപ്പെട്ട സംഭവത്തില്‍ അനേ്വഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്്ഷന്‍ കൗണ്‍സില്‍ പോത്തുകല്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. പി എ പൗരന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 2006 ജൂലൈ പതിനെട്ടിനാണ് ഹൈദ്രു കൊടീരി വനത്തില്‍ കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ലോക്കല്‍ പോലിസും ക്രൈം ബ്രാഞ്ചും അനേ്വഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദേ്യാഗസ്ഥരിലേക്ക് അനേ്വഷണം എത്തുമ്പോഴേക്ക് അത് മരവിപ്പിക്കുകയാണെന്ന് പി എ പൗരന്‍ പറഞ്ഞു. അനേ്വഷണം ഊര്‍ജിതമാക്കി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പി കെ രാജു അധ്യക്ഷത വഹിച്ചു. ബിനേഷ് സുകുമാരന്‍, രമേഷ് കടുക്കാശ്ശേരി സംസാരിച്ചു. കെ വി വാസുദേവന്‍, വി പ്രഭാകരന്‍, ജയന്‍ വലിയപറമ്പില്‍, സി ടി ഉമ്മര്‍, പി അബ്ദര്‍റഹ്മാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss