|    Nov 24 Fri, 2017 3:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സ്റ്റേഷനിലിരുത്തി പിഎസ്‌സി പരീക്ഷ മുടക്കി : എസ്‌ഐക്കെതിരേ അന്വേഷണം വേണം – മനുഷ്യാവകാശ കമ്മീഷന്‍

Published : 9th August 2017 | Posted By: fsq

 

കൊച്ചി: വീടിനു മുമ്പില്‍ ജില്ലാ ശുചിത്വമിഷന്‍ നിര്‍മിക്കുന്ന പൊതുശൗചാലയത്തിനെതിരേ പരാതി പറഞ്ഞ വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പിഎസ്‌സി പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ച എസ്‌ഐക്കെതിരേ അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തന്റെ വീടിനുമുമ്പില്‍ ജില്ലാ ശുചിത്വമിഷന്‍ നിര്‍മിക്കുന്ന ശൗചാലയത്തിനെതിരേയായിരുന്നു  മൂവാറ്റുപുഴ – പണ്ടപ്പിള്ളി സ്വദേശിനി ചന്ദന മോഹന്‍ മൂവാറ്റുപുഴ പോലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. സംഭവത്തില്‍ മൂവാറ്റുപുഴ പോലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരേയാണ് മുതിര്‍ന്ന ഉദേ്യാഗസ്ഥനെ നിയോഗിച്ച് അനേ്വഷണം നടത്താന്‍ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് എറണാകുളം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ  ചന്ദന മോഹന്റെ വീടിനു മുമ്പില്‍ വാര്‍ഡ് മെംബറുടെയും വാര്‍ഡ് വികസന സമിതിയുടെയും എതിര്‍പ്പ് മറികടന്നാണ് പൊതുശൗചാലയം നിര്‍മിക്കുന്നതെന്നായിരുന്നു പോലിസില്‍ നല്‍കിയ പരാതി. പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്തിലെ ചിലരെ കൂട്ടുപിടിച്ച് ഇവരുടെ വീടിനു മുമ്പില്‍ ശൗചാലയം നിര്‍മിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ശൗചാലയം നിര്‍മിച്ചാല്‍ കുടിവെള്ളം മുട്ടുമെന്നും ചന്ദന മോഹന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പരാതി നല്‍കിയ തന്നെയും  അമ്മയെയും മൂവാറ്റുപുഴ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പിഎസ്‌സി പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുകയായിരുന്നു പോലിസ് ഉദ്യോഗസ്ഥര്‍ ചെയ്‌തെന്നണ് നിലവിലെ ആരോപണം. ഒരുവര്‍ഷത്തെ കോച്ചിങിനു ശേഷമാണ് പരീക്ഷയ്ക്ക് അവസരം ലഭിച്ചത്.  തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പിഎസ്‌സി നടത്തിയ എല്‍ഡി ക്ലാര്‍ക്ക്  പരീക്ഷയ്ക്ക് പോവണമെന്ന് പറഞ്ഞപ്പോള്‍ പോലിസുകാര്‍ പറ്റില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. കേസ് സപ്തംബറില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍ നിര്‍ത്തിയത് നിയമവിരുദ്ധമാണെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ചൂണ്ടിക്കാണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക