|    Jul 28 Fri, 2017 10:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സൈബര്‍ സമ്മേളന ധൂര്‍ത്ത്: അന്വേഷണം തുടങ്ങി

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഠനവും പരിശീലനവും നല്‍കാനും മറ്റും ലക്ഷ്യമിട്ട് കേരള പോലിസ് സംഘടിപ്പിച്ച കൊക്കൂണ്‍ 2016 സമ്മേളനത്തിലെ ധൂര്‍ത്തിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സമ്മേളനത്തിന്റെ കണക്കുകള്‍ പിടിച്ചെടുത്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രഥമദൃഷ്ട്യാ ധൂര്‍ത്ത് നടന്നെന്നും അന്വേഷണം വേണമെന്നും നിലപാട് സ്വീകരിക്കുകയായിരുന്നു.
എക്‌സൈസ് അടപ്പിച്ച ബാറില്‍ പരിപാടിയുടെ ഭാഗമായി മദ്യവിരുന്ന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും വിജിലന്‍സ് അന്വേഷിക്കും. ഇക്കഴിഞ്ഞ 18, 19 തിയ്യതികളില്‍ അഷ്ടമുടി റാവിസ് ഹോട്ടലിലാണ് സമ്മേളനം നടന്നത്. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സമ്മേളനത്തിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക