|    Oct 18 Thu, 2018 11:19 pm
FLASH NEWS

പോലിസ് സേനയില്‍ സ്ത്രീപങ്കാളിത്തം കൂട്ടണം: മെറിന്‍ ജോസഫ്

Published : 21st September 2017 | Posted By: fsq

 

ചാത്തമംഗലം : കേരളത്തിലെ പോലീസ് സേനയിലെ സ്ത്രീപങ്കാളിത്തം ആറുശതമാനം മാത്രമാണെന്നും ഇതുകൂട്ടാന്‍ പെണ്‍കുട്ടികള്‍ കൂടുതലായി പോലീസ് സേനയിലേക്ക് കടന്നുവരേണ്ടതുണ്ടെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്. ദയാപുരം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ‘യുവത്വം, സ്ത്രീ, ഇന്ത്യയുടെ ഭരണം’ എന്നവിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. 1973 ല്‍ ഇന്ത്യയിലെ ആദ്യത്തെ ഐപിഎസ് ഓഫീസര്‍ വന്നെങ്കിലും പിന്നീട് വളരെക്കുറച്ച് വനിതാ ഓഫീസര്‍മാരേ ഉണ്ടായിട്ടുള്ളൂ. കേരളംപോലെ, സ്ത്രീകള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്നുപറയുന്ന സമൂഹത്തില്‍ സ്ത്രീകളുടെ വരവ് പോലീസ് സേനയുടെ രീതികളെ ഗുണപരമായി മാറ്റും. സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലും കൂടുതല്‍ സ്ത്രീകളെ നിയമിക്കേണ്ടുണ്ട്. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന ചട്ടക്കൂടില്‍നിന്ന് മന:സാക്ഷി അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ കക്ഷിരാഷ്ട്രീയ ഇടപെടലുകള്‍ക്കോ മറ്റേതു ബാഹ്യശക്തികള്‍ക്കോ ഔദ്യോഗികകൃത്യനിര്‍വഹണത്തെ കാര്യമായി തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ദയാപുരം കെ മരക്കാര്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഡോ.എന്‍ പി ആഷ്‌ലി അധ്യക്ഷത വഹിച്ചു. ദയാപുരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ഇ രഞ്ജിനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജ്യോതി, അഡ്മിനിസ്‌ട്രേറ്റര്‍ കെ കുഞ്ഞോയി, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ലിമിയ, ജനറല്‍ സെക്രട്ടറി പി ഫാത്വിമ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss