|    Nov 19 Mon, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരജി

Published : 24th October 2018 | Posted By: kasim kzm

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് മതിയായ പോലിസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായ അയ്യപ്പഭക്തരെ മല കയറുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം അക്രമമാര്‍ഗത്തിലൂടെ തടയുന്ന സാഹചര്യത്തില്‍ സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എ കെ മായ, എസ് രേഖ, ജലജ മോള്‍, ജയമോള്‍ എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.
സംരക്ഷണാമവശ്യപ്പെട്ടു സംസ്ഥാന പോലിസ് മേധാവിക്ക് നിവേദനം നല്‍കിയിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കാനും പ്രാര്‍ഥന നടത്താനും പോലിസ് സംരക്ഷണം അനുവദിക്കണമെന്നാണു ഹരജിയിലെ ആവശ്യം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പോലിസ് മേധാവികളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ കലക്ടറും ഭക്തകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല, പന്തളംകൊട്ടാരം നിര്‍വാഹക സംഘം, തന്ത്രി കണ്ഠരര് മോഹനരര് തുടങ്ങിയവരെയും ഹരജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss