|    Feb 24 Fri, 2017 7:00 pm
FLASH NEWS

പോലിസ് ഷൂട്ടിങ് കായികമേള ഇന്നു സമാപിക്കും

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: അഖിലേന്ത്യാ പോലിസ് ഷൂട്ടിങ് കായികമേള ഇന്നു സമാപിക്കും. വട്ടിയൂര്‍ക്കാവില്‍ വൈകീട്ട് അഞ്ചിന് കേന്ദ്ര സുരക്ഷാ ഉപദേശകനും മുന്‍ സിആര്‍പിഎഫ് ഡിജിപിയുമായ കെ വിജയകുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
ചാംപ്യന്‍ഷിപ്പിന്റെ മൂന്നാംദിനമായ ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം വിഭാഗത്തി ല്‍ ബിഎസ്എഫ് സ്വര്‍ണവും സിആര്‍പിഎഫ് വെള്ളിയും ഉത്തരാഖണ്ഡ് വെങ്കലവും നേടി. പുരുഷ വിഭാഗത്തിലും ബിഎസ്എഫിനാണ് സ്വര്‍ണം. ഐടിബിപി വെള്ളിയും സിആര്‍പിഎഫ് വെങ്കലവും നേടി. വനിതകളുടെ 300 മീറ്റര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ ടീം ഇനത്തില്‍ പഞ്ചാബ് സ്വര്‍ണം നേടി. ബിഎസ്എഫ് വെള്ളി നേടിയപ്പോള്‍ സിആര്‍പിഎഫിനാണ് വെങ്കലം.
ഇതേ വിഭാഗം പുരുഷന്‍മാരുടെ ടീം ഇനത്തില്‍ സിആര്‍പിഎഫ് സ്വര്‍ണവും ബിഎസ്എഫ് വെള്ളിയും പഞ്ചാബ് വെങ്കലവും നേടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ സിആര്‍പിഎഫിലെ പുഷ്പാഞ്ജലി റാണ സ്വര്‍ണം നേടി. ബിഎസ്എഫിലെ ഷൂട്ടര്‍മാരായ നീരജ് കൗര്‍ വെള്ളിയും റുബി തോമര്‍ വെങ്കലവും നേടി.
പുരുഷന്‍മാരുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തി ല്‍ ബിഎസ്എഫ് താരങ്ങളായ വസീര്‍ സിങ് സ്വര്‍ണവും മഹേന്ദര്‍ സിങ് വെള്ളിയും നേടിയപ്പോള്‍ സിആര്‍പിഎഫിലെ ദ്വാരക പ്രസാദിനാണ് വെങ്കലം.
വനിതകളുടെ 300 മീറ്റര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ വ്യക്തിഗത വിഭാഗത്തില്‍ ആദ്യ രണ്ടു മെഡലുകളും പഞ്ചാബ് താരങ്ങള്‍ നേടി. ജസ്പ്രീത് കൗര്‍, രജ്‌നി എന്നിവരാണ് സ്വര്‍ണവും വെള്ളിയും നേടിയത്. സിആര്‍പിഎഫിലെ റീമ ദുബെക്കാണ് വെങ്കലം.
പുരുഷന്‍മാരുടെ വിഭാഗത്തില്‍ സിആര്‍പിഎഫിലെ സഫേ സ്വര്‍ണവും ആന്ധ്രയുടെ എം കൃഷ്ണ വെള്ളിയും ഹരിയാനയുടെ കരണ്‍ സിങ് വെങ്കലവും നേടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗം ടീം ഇനത്തില്‍ സിആര്‍പിഎഫ് സ്വര്‍ണം നേടി. ബിഎസ്എഫ് വെള്ളി നേടിയപ്പോള്‍ തെലങ്കാനയ്ക്കാണ് വെങ്കലം. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ബിഎസ്എഫ് സ്വര്‍ണവും സിആര്‍പിഎഫ് വെള്ളിയും രാജസ്ഥാന്‍ വെങ്കലവും നേടി.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഗുജറാത്ത് പോലിസിലെ ലജ്ജ ഗോസ്വാമി സ്വര്‍ണം നേടി. സിഐഎസ്എഫിലെ കുഹേലി ഗാംഗുലിക്ക് വെള്ളി ലഭിച്ചപ്പോള്‍ ബിഎസ്എഫിലെ അമന്‍ദീപ് കൗറിനാണ് വെങ്കലം.
പുരുഷന്‍മാരുടെ വിഭാഗത്തില്‍ ആദ്യ രണ്ടു മെഡലുകളും ബിഎസ്എഫ് നേടി. ഷംഷേര്‍ സിങ് (സ്വര്‍ണം), വിംലേഷ് കുമാര്‍ (വെള്ളി) എന്നിവരാണ് ബിഎസ്എഫിനായി മെഡല്‍ നേടിയത്. രാജസ്ഥാന്റെ ഓംപ്രകാശിനാണ് വെങ്കലം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക