പോലിസ് വെരിഫിക്കേഷന് ഒഴിവാക്കുന്നു
Published : 1st April 2016 | Posted By: SMR
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് നിയമന ഉത്തരവ് ലഭിക്കുന്നതിനു മുമ്പ് പോലിസ് വെരിഫിക്കേഷന് ലഭിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൂര്‍വകാല ജീവിതത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഉദ്യോഗാര്‍ഥി സ്വയം സാക്ഷ്യപത്രം ഹാജരാക്കിയാല്‍ താല്‍ക്കാലിക നിയമന ഉത്തരവ് നല്‍കുമെന്ന് ഉദ്യോഗസ്ഥ മന്ത്രാലയം അറിയിച്ചു. നിയമന നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും പോലിസ് വെരിഫിക്കേഷന് പിന്നിലുള്ള അഴിമതി ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് പോലിസ് വെരിഫിക്കേഷനുവേണ്ടി ആറ് മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.