|    Jan 24 Tue, 2017 2:33 am

പോലിസ് വീടാക്രമിച്ചു വീട്ടുടമയെയും ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു

Published : 9th July 2016 | Posted By: SMR

പേരാമ്പ്ര: ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ പ്രാദേശിക സിപിഎം നേതൃത്വം ഇടപെട്ടതോടെ വീട്ടുടമക്കും ഭാര്യയ്ക്കും മകനും ക്രൂരമര്‍ദ്ദനം. പാലേരി കുഴുമ്പില്‍ മീത്തല്‍-തച്ചര്‍കണ്ടി കുഞ്ഞിരാമന്റെവീട്ടിലാണ് വ്യാഴാഴ്ച രാത്രി 11.30 ഓടെ നാലംഗം പോലിസ് എത്തി അതിക്രമം കാണിച്ചത്.
എഎസ്‌ഐയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പോലിസ് വാതിലിനു മുട്ടി വീട്ടുടമയെ വിളിച്ചുണര്‍ത്തി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടി തുറന്ന് കുഞ്ഞിരാമനെ മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച ഭാര്യ രാധ(51), മകന്‍ രജില്‍കുമാര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബന്ധുക്കളുമായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കത്തില്‍ കുഞ്ഞിരാമന്റെ ബന്ധുക്കളുടെ ഭാഗത്ത് സിപിഎം ഇടപെട്ടതോടെയാണ് പ്രശ്‌നമുണ്ടായത്.
സിപിഎം നേതൃത്വം ഇടപെട്ട് പോലിസില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതോടെ അര്‍ധരാത്രി വീട്ടിലെത്തി അതിക്രമം കാണിക്കുകയായിരുന്നു. കുഞ്ഞിരാമന്‍ സ്വത്ത് തര്‍ക്കത്തില്‍ ബന്ധുക്കളുടെ പേരില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി വാദിയെ പ്രതിയാക്കുന്ന നിലയില്‍ പോലിസ് ഉപയോഗപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഭാര്യ രാധയെ പേരാമ്പ്ര താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ കുഞ്ഞിരാമനും രജില്‍കുമാറിനും പേരാമ്പ്രതാലൂക്കാശുപത്രിയില്‍ നിന്ന് പ്രാഥമിക ചികില്‍സ നല്‍കി.
എന്നാല്‍ നിരവധി കേസിലെ പ്രതിയായ കുഞ്ഞിരാമന്റെ വീട്ടിലെത്തി വിളിച്ചുണര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ആക്രമണമൊന്നും കാട്ടിയിട്ടില്ലെന്നും പോലിസ് പറയുന്നു.
തിരിച്ച് കുഞ്ഞിരാമന് സ്വത്ത് തര്‍ക്കവുമായുള്ള കേസല്ലാതെ മറ്റൊന്നും നിലവിലില്ലെന്നും കേസ് പറഞ്ഞു തീര്‍ക്കാന്‍ തീരുമാനിക്കാനിരിക്കെയാണ് മര്‍ദ്ദനമെന്നും കുഞ്ഞിരാമന്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക