|    Jun 24 Sun, 2018 2:31 pm
FLASH NEWS

പോലിസ് റിക്രൂട്ട്‌മെന്റില്‍ എസ്പിസിക്കാര്‍ക്ക് പരിഗണന നല്‍കണം: ജി സുധാകരന്‍

Published : 29th January 2017 | Posted By: fsq

 

ആലപ്പുഴ: പൊലീസിലേക്ക് പി.എസ്.സി. റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഹരിതകേരള മിഷന്റെ ഭാഗമായി പുന്നപ്ര ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കാന്‍ സ്‌കൂളുകള്‍ക്കു കഴിയുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടേക്കറിലധികം സ്ഥലത്താണ് ഇവിടെ ജൈവകൃഷിയിറക്കിയിരിക്കുന്നത്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍ മുരളീധരന്‍, ഗ്രാമപ്പഞ്ചായത്തംഗം ശശികല, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ പ്രേംകുമാര്‍, പിറ്റിഎ പ്രസിഡന്റ് മനോരാജ്, കൃഷി അസി. ഡയറക്ടര്‍ കെ എസ് സഫീന, കൃഷി ഓഫിസര്‍ ജഗദീഷ്, പ്രിന്‍സിപ്പല്‍ ബിന്ദു നടേശ്, പ്രധാനാധ്യാപിക എന്‍ എസ് ലക്കി, സൂപ്രണ്ട് പി ഷീല പ്രസംഗിച്ചു.വെണ്ട, പടവലം, തക്കാളി, വഴുതന, ചീര, പയര്‍, പച്ചമുളക്, പീച്ചിങ്ങ, മത്തങ്ങ, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. 41 കിലോ വെണ്ടയ്ക്ക, 34 കിലോ ചീര, 15 കിലോ പീച്ചില്‍, എട്ടു കിലോ പയര്‍, 16 കിലോ പടവലം തുടങ്ങിയവ ലഭിച്ചു. സ്‌കൂളില്‍ ആദ്യമായാണ് പച്ചക്കറി കൃഷിയിറക്കുന്നത്. പച്ചക്കറികള്‍ നനയ്ക്കുന്നതിന് ഡ്രിപ് ജലസേചന സൗകര്യങ്ങളടക്കം പട്ടികജാതിവികസന വകുപ്പ് ഒരുക്കി നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് ജൈവവളപ്രയോഗവും പരിപാലനവും. കീടങ്ങളെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനികളാണ് ഉപയോഗിക്കുന്നത്. ഏത്തവാഴയടക്കം പലവിധത്തിലുള്ള വാഴയും കൃഷി ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെ കാന്റീനിലേക്കുള്ള ഭൂരിഭാഗം പച്ചക്കറികളും സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss