|    Mar 27 Mon, 2017 12:35 pm
FLASH NEWS

പോലിസ് മേധാവിയുടെ റെയ്ഡ് നിര്‍ദേശം അട്ടിമറിച്ച് മണല്‍-പോലിസ് മാഫിയ

Published : 7th October 2016 | Posted By: Abbasali tf

തൊടുപുഴ: ജില്ലാ പോലിസ് മേധാവിയുടെ റെയ്ഡ് നിര്‍ദേശം അട്ടിമറിച്ച് പോലിസ് -മണല്‍ മാഫിയ. അനധികൃത മണലൂറ്റ് കേന്ദ്രത്തില്‍ ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലിസ് പരിശോധനയുടെ പേരില്‍  പ്രഹസന സന്ദര്‍ശനം നടത്തിയത്. ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ ലോറികളും ട്രാകടറും പോലിസ് സംഘം കണ്ടെത്തി. എന്നാല്‍ കേസുപോലുമെടുക്കാതെ മടങ്ങി.
ഈ സംഭവത്തെക്കുറിച്ചാണ് സ്‌പെഷല്‍ ബ്രാഞ്ച്  അന്വേഷിക്കുന്നത്. കട്ടപ്പന വണ്ടന്‍മേട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അണക്കരയിലാണ് നെല്‍പ്പാടത്തിനു നടുവില്‍ മണലൂറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മണലൂറ്റ് നടക്കുന്നതായി നാട്ടുകാര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നു. പോലിസ് നടപടി എടുക്കാഞ്ഞതിനെ തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവിക്ക് ചിലര്‍ വിവരം കൈമാറിയത്. ജില്ലാ പോലിസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് നടപടിയുണ്ടായത്. മണലൂറ്റിയെടുക്കുന്ന പ്രത്യേക തരം മോട്ടറും പോലിസ് റെയ്ഡില്‍ കണ്ടെത്തി.
ഇവിടെ നിന്നും രാത്രികാലങ്ങളില്‍ കട്ടപ്പന, കുമളി മേഖലയിലേയ്ക്ക് ലോഡ് കണക്കിനു മണലാണ് കടത്തുന്നത്. ഇത് നിരവധി തവണ റവന്യൂ വിഭാഗത്തിലും പോലിസിനെയും അറിയിച്ചിട്ടും നടപടിയെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം ജില്ലാ പോലിസ് മേധാവിയെ അറിയിച്ചത്.
സമീപമേഖലകളില്‍ പാടശേഖരങ്ങളില്‍ നിന്നും അനധികൃതമായി യാതൊരുവിധ രേഖകളുമില്ലാതെ രാത്രി 11മുതല്‍ വെളുപ്പിനെ മൂന്നുവരെ ലോഡ് കണക്കിനു മണലാണ് ജില്ലയ്ക്ക് പുറത്തോട്ട്  കടത്തുന്നത്. ഇതിനു പോലിസ് സഹായം നല്‍കുന്നതായി വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു.
വര്‍ഷങ്ങളായി നിരന്തരമായി അണക്കര മേഖലയില്‍ പാടശേഖരങ്ങളില്‍ നിന്നും മണലൂറ്റുന്നതിനെ തുടര്‍ന്ന് ഈ മേഖലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായതോടെയാണ് നാട്ടുകാരി ല്‍ ചിലര്‍ പോലിസില്‍ രഹസ്യ വിവരം നല്‍കിയത്. പരാതി നല്‍കുന്നവര്‍ക്കെതിരെ മണല്‍മാഫിയ ഭീഷണി മുഴക്കിയതോടെ ചിലര്‍ പിന്‍വാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ രാത്രിയില്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനും കേസെടുക്കാനും ഉന്നതപോലിസ് സമ്മര്‍ദത്തെ തുടര്‍ന്ന് വണ്ടന്‍മേട് പോലിസ് നീക്കം ആരംഭിച്ചതായും വിവരമുണ്ട്.ാേ

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക