|    May 29 Mon, 2017 2:16 am
FLASH NEWS

പോലിസ് മുഖംനോക്കാതെ നടപടിയെടുക്കണം: മുഖ്യമന്ത്രി

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: അഴിമതിക്ക് ഒട്ടും വശംവദരാവാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാനും നിയമലംഘനങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കാനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പോലിസ് സേനയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന പുതുതായി പരിശീലനം നേടിയ സായുധസേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ സേനാംഗങ്ങളുടെ പരേഡ് പരിശോധിച്ച മുഖ്യമന്ത്രി തുടര്‍ന്ന് മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ഓരോ ബറ്റാലിയനിലെയും മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് ഡയറക്ടര്‍ എ ഹേമചന്ദ്രന്‍, കോസ്റ്റല്‍ പോലിസ് ഡിജിപി ബി എസ് മുഹമ്മദ് യാസിന്‍, സൗത്ത് സോണ്‍ എഡിജിപി ഡോ. ബി സന്ധ്യ, സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day