|    Jan 22 Sun, 2017 5:18 am
FLASH NEWS

പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Published : 28th August 2016 | Posted By: SMR

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അകാരണമായി തൊടുപുഴ സിഐ മര്‍ദ്ദിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. പ്രതിഷേധമാര്‍ച്ചില്‍ നൂറ് കണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്.കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്നും പോലിസ് പിടിച്ചെടുത്ത ഗ്യസ് കുറ്റി തിരികെ വാങ്ങാനെത്തിയ യുവാവിനെ തൊടുപുഴ ബൈപാസ് റോഡില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച മര്‍ദനത്തില്‍ ചെവിയുടെ കര്‍ണപടം തകര്‍ന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചുമായി രംഗത്തിറങ്ങിയത്.പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
പ്രകടനമായിയെത്തിയ പ്രവര്‍ത്തകരെ ഗാന്ധിസ്‌ക്വയറില്‍ പോലിസ് തടഞ്ഞു.തുടര്‍ന്നു നടന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.                  കാക്കിയിട്ടവര്‍ ഗുണ്ടകളായി ജനങ്ങളെ മര്‍ദ്ദിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
പണപിരിവു നടത്തിയും ജനങ്ങളെ ഭയപ്പെടുത്തിയും പോലിസ് സേനയ്ക്ക് അപമാനമാകുന്ന തൊടുപുഴയിലെ ഉന്നത പോലിസ് ഓഫീസര്‍ ഉടനെ പിടിക്കപ്പെടുമെന്നു കെപിസിസി എക്‌സിക്യൂട്ടിവ് അംഗം സി്പി മാത്യു ചൂണ്ടിക്കാട്ടി.പോലിസ് അക്രമണവും ഭരണകൂട ഭീകരതയ്ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സമരകാഹളം മുഴക്കുമെന്നു ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
രണ്ടുമാസമായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി മോഷണം നടന്നിട്ടും ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാനാവാത്ത പോലിസിന്റെ വീഴ്ചയായി കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് മാര്‍ച്ച് തടഞ്ഞതത്.
ജാഫര്‍ഖാന്‍ മുഹമ്മദ്,എന്‍ഐ ബെന്നി,വിഇ താജുദീന്‍,ചാര്‍ളി ആന്റണി,ടിജെ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.രാജീവ് ഭവനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിനു ജോര്‍ജ് താന്നിക്കല്‍,കെജി സജിമോന്‍,ലീലമ്മ ജോസ്,ജോര്‍ജ്, നിയാസ് കൂരാപ്പിള്ളി,വിഎ ജിത്ത്,വിജെ സന്തോഷ് കുമാര്‍,ടിഎല്‍ അക്ബര്‍,മഹമ്മദ് അന്‍ഷാദ്,കെഎച്ച് റഷീദ്,കെഎം ഷാജഹാന്‍,എംകെ ഷാഹുല്‍,പിഎ ഷാഹുല്‍,തോമസുകുട്ടി കുര്യന്‍,പിഎസ് ജേക്കബ്,എകെ സുഭാഷ്,സോമി വട്ടക്കാട്ട്,ബേബി വണ്ടനാനി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക