|    Dec 13 Wed, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോലിസ് മര്‍ദ്ദനം: കമ്മീഷന്‍ റിപോര്‍ട്ട് തേടി

Published : 18th May 2016 | Posted By: SMR

തിരുവനന്തപുരം: മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത 16 വയസ്സുള്ള അനാഥനായ ദലിത് വിദ്യാര്‍ഥിക്ക് പോലിസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എറണാകുളം റെയ്ഞ്ച് ഐജി, എറണാകുളം ജില്ലാ കലക്ടര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് കമ്മീഷന്‍ ജൂണ്‍ ഒന്നിനു പരിഗണിക്കും. എറണാകുളം കറുകുറ്റി സ്വദേശിയായ കുട്ടിയെ ബന്ധുവിന്റെ വീട്ടില്‍നിന്ന് പോലിസുകാര്‍ കൂട്ടിക്കൊണ്ടുപോയശേഷം മര്‍ദ്ദിച്ചവശനാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക