|    Aug 18 Fri, 2017 6:53 am
FLASH NEWS

പോലിസ് മര്‍ദിച്ച ദലിത് വിഭാഗക്കാരന് ഹൃദയാഘാതം

Published : 2nd August 2017 | Posted By: fsq

 

പട്ടാമ്പി: പോലിസ് മര്‍ദനത്തില്‍ അവശനായി പട്ടാമ്പി താലൂക്ക് ആശു്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദലിത് വിഭാഗക്കാരനായ വൃദ്ധനെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശു്പത്രിയില്‍ പ്രവേശിച്ചു. വാടാനാംകുര്‍ശി നിവേദിതയില്‍ പിപി വേലായുധനാണ് ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടത്. അഞ്ചുദിവസം മുമ്പ് ഷൊര്‍ണൂര്‍ പോലിസ് സ്‌റ്റേഷനില്‍നിന്നും ജീപ്പിലെത്തിയ മൂന്ന് പോലിസുകാര്‍ ഇയാളെ വീട്ടിലിട്ട് മര്‍ദിച്ചിരുന്നു.    റോഡുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്തുമായുള്ള തര്‍ക്കം ചോദിക്കാനെന്ന പേരിലെത്തിയ പോലിസുകാരനാണ് തന്നെ മര്‍ദിച്ചതെന്നാണ് റിട്ട.ബിഎസ്്എന്‍എല്‍ ജീവനക്കാരനായ വേലായൂധന്റെ പരാതി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാല് ദിവസം പട്ടാമ്പി താലൂക്ക് ആശു്പത്രിയില്‍ ചികില്‍സയിലായിരുന്നെങ്കിലും മൊഴി എടുക്കാന്‍പോലും പോലിസ് എത്തിയിരുന്നില്ല.  സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലിസെന്ന് പരിചയപ്പെടുത്തി രണ്ട് പേര്‍ ആശു്പത്രിയിലെത്തി വേലായുധനില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വേലായുധനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വൈകീട്ട് ഡിവൈഎസ്പി വിളിക്കുമെന്നും ഇവര്‍ വേലായുധനോട് പറഞ്ഞിരുന്നു.ഇന്നലെ രാത്രിവരെയും പോലിസ് വിളിച്ചിട്ടില്ല. ഇതിനിടെയാണ് വന്നവര്‍ പോലിസുകാരല്ലെന്നറിയുന്നത്. അവര്‍ വേലായുധനെ പോലിസെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ വേലായുധന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു. തൃശൂരിലെ സ്വകാര്യ ആശു്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക