|    Sep 26 Tue, 2017 11:24 am
Home   >  Todays Paper  >  Page 5  >  

പോലിസ് മര്‍ദനം: ഭരണകൂടത്തിന് ഒഴിയാനാവില്ല: സെബാസ്റ്റ്യന്‍ പോള്‍

Published : 7th November 2016 | Posted By: SMR

പള്ളുരുത്തി: പോലിസ് മര്‍ദനത്തിന് ഇരയാവുന്നവരുടെ പ്രശ്‌നങ്ങളില്‍ നിന്നു ഭരണകൂടത്തിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍. മര്‍ദനത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പോലിസ് മര്‍ദനത്തെ തുടര്‍ന്ന് നട്ടെല്ലിനു പരിക്കേറ്റ സുരേഷിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ആരംഭിച്ച ചികിത്സാ സഹായനിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മുമ്പ് പോലിസിന്റെ ഭീകര മര്‍ദനത്തിന് ഇരയായിട്ടുള്ളവരാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരുടെ ഭരണത്തിനു കീഴില്‍ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക