|    Sep 21 Fri, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് മര്‍ദനം: അന്വേഷണത്തിന് ഉത്തരവ്

Published : 7th June 2018 | Posted By: kasim kzm

കൊച്ചി: മഫ്തിയില്‍ പോലിസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ ബൈക്കില്‍ തട്ടിയത് ചോദ്യംചെയ്ത ആലുവ സ്വദേശി ഉസ്മാനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലിസുദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ആലുവ റൂറല്‍ എസ്പി മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.  പോലിസുകാര്‍ നിയമം കൈയിലെടുത്തതായി മനസ്സിലാക്കിയാല്‍ വകുപ്പുതല നടപടി ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണം. കേസ് ജൂണ്‍ 29ന് എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss