|    Oct 18 Thu, 2018 9:28 am
FLASH NEWS

പോലിസ് ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ് തകര്‍ത്തയാള്‍ അറസ്റ്റില്‍

Published : 27th September 2017 | Posted By: fsq

 

കൊച്ചി: നൈറ്റ്— പട്രോളിങ്ങിനു പോയ പോലിസുകാരുടെ ബുള്ളറ്റിന്റെ ഹെഡ്‌ലൈറ് അടിച്ചു തകര്‍ത്തയാളെ സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വെളുപ്പിന് ഒരു മണിയോടെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലെ ബൈക്ക് പട്രോളിങ് ഡ്യൂട്ടിക്കാരായ സോളമനും ഫ്രാലിനും പട്രോളിങ്ങിനിടെ ഹൈക്കോടതി ജങ്ഷനില്‍  മദ്യപിച്ചു ബഹളം വച്ചിരുന്ന കൊല്ലം സ്വദേശി മിഥുനെ ചോദ്യം ചെയ്തു. പ്രകോപിതനായ പ്രതി പോലിസ് ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് അവരുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകര്‍ത്തു ഓടി പോവുകയായിരുന്നു. ഇയാളെ ഇന്നലെ രാത്രി മേനക  വാക് വെയില്‍ നിന്നും പോലിസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss