|    May 25 Thu, 2017 8:12 pm
FLASH NEWS

പോലിസ് പിടികൂടിയ 11 തമിഴ് ദലിതുകളെകുറിച്ച് വിവരമില്ല

Published : 2nd July 2016 | Posted By: SMR

ചെന്നൈ: കേരളത്തിലെ ഗ്രാമത്തില്‍ നിന്നു തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട്ടുകാരായ ദലിതുകളെക്കുറിച്ച് ഒരാഴ്ചയായി വിവരമില്ല. കുറവ സമുദായത്തില്‍പ്പെട്ടവരാണിവര്‍. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ പോലിസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ കുടുംബാംഗങ്ങള്‍ ദേശീയ പട്ടികജാതി കമ്മീഷനില്‍ പരാതിനല്‍കിയിരിക്കുകയാണ്. മധുരവോയല്‍ പോലിസാണ് ഈമാസം 21നു പുലര്‍ച്ചെ ദലിതുകളെ അവരുടെ വാസസ്ഥലത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. കുറ്റവാളി ഗോത്രനിയമം വളരെക്കാലം മുമ്പ് ഒഴിവാക്കിയിട്ടും ഈ വിഭാഗം കുറ്റവാളി ഗോത്രം എന്നാണറിയപ്പെടുന്നത്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് പറഞ്ഞതെന്നും എന്നാല്‍ എങ്ങോട്ടാണ് ഇവരെ കൊണ്ടുപോവുന്നതെന്നു വെളിപ്പെടുത്തിയില്ലെന്നും അറസ്റ്റിലായവരില്‍പ്പെടുന്ന സുബ്രഹ്മണ്യന്റെ ഭാര്യ കണ്ണകി പറഞ്ഞു. വില്ലുപുരം പോലിസ് സ്‌റ്റേഷനില്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്നും അവര്‍ അറിയിച്ചു. അറസ്റ്റിലായവര്‍ മധുരവോയല്‍ സ്‌റ്റേഷനിലുണ്ടെന്ന് കേട്ട് ബന്ധുക്കള്‍ അവിടെച്ചെന്നെങ്കിലും നിരാശരായിരുന്നു ഫലം. അവസാന ശ്രമമെന്ന നിലയ്ക്കാണ് ഇവര്‍ ദേശീയ പട്ടികജാതി കമ്മീഷനു പരാതിനല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day