|    Sep 26 Tue, 2017 11:31 pm

പോലിസ് പരിശോധന: പഴശ്ശിയിലും കായലൂരിലും ബോംബ് കണ്ടെത്തി

Published : 16th November 2016 | Posted By: SMR

ഉരുവച്ചാല്‍: മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടിടത്തുനിന്ന് ഏഴു ബോംബുകള്‍ പോലിസ് കണ്ടെത്തി. പഴശ്ശി കോട്ടക്കുന്നിലെ തെങ്ങിന്‍തോട്ടത്തില്‍ ബക്കറ്റില്‍ ഒളിപ്പിച്ചുവച്ച അഞ്ച് ബോംബുകളും കായലൂരിലെ സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തില്‍ പ്ലാസ്റ്റിക് കവറില്‍നിന്ന് രണ്ടു ബോംബുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ സിഐ ഷജു ജോസഫ് സംഘവും പരിശോധന നടത്തുകയായിരുന്നു. കായലൂരില്‍ പറമ്പിലെ കാട് വെട്ടിമാറ്റുന്ന തോഴിലാളികളാണ് വിവരം പോലിസിനെ അറിയിച്ചത്. ഇരുസ്ഥലത്തെയും ബോംബുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍നിന്ന് എത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകള്‍ നിര്‍വീര്യമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക