|    Jul 21 Fri, 2017 10:29 am
FLASH NEWS

പോലിസ് പരിശോധനയില്‍ സ്റ്റീല്‍ ബോംബ് പിടികൂടി

Published : 11th March 2016 | Posted By: SMR

കൂത്തുപറമ്പ്: സിപിഎം കേന്ദ്രത്തില്‍ നിന്നും ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബ് പിടികൂടി. കൂത്തുപറമ്പ് സിഐ കെ പ്രേംസദന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കും വേണ്ടി നടത്തിയ റെയ്ഡിലാണ് പാതിരിയാട് മുണ്ടന്മാട്ടക്കടുത്തെ വിളയോട്ട് നിന്നും സ്റ്റീല്‍ ബോംബ് പിടികൂടിയത്.
കളരി പറമ്പില്‍ പിവിസി പൈപ്പില്‍ സൂക്ഷിച്ചനിലയിലായിരുന്നു ബോംബ്. വിളയോട് കേന്ദ്രമാക്കി ആയുധ പരിശീലനം നടക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
കൂത്തുപറമ്പ് എസ്‌ഐ കെ ജെ ബിനോയ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, കെഎപിഎആര്‍ ക്യാംപ് എന്നിവടങ്ങളിലെ പോലിസ്‌കാരും റെയ്ഡില്‍ പങ്കെടുത്തു. മാങ്ങാട്ടിടം വട്ടിപ്രം കിണറ്റിന്റെവിട മേഖലയിലും പോലിസ് പരിശോധന നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക