|    Jul 26 Wed, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസ് ന്യൂനപക്ഷ വിരുദ്ധത അവസാനിപ്പിക്കണം: വിദ്യാര്‍ഥി-യുവജന നേതാക്കള്‍

Published : 12th October 2016 | Posted By: SMR

കോഴിക്കോട്: മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്ക് കളങ്കം വരുത്തുംവിധം ന്യൂനപക്ഷ സമുദായത്തില്‍പെട്ട വ്യക്തികളോടും സ്ഥാപനങ്ങളോടും വിവേചനപരമായി പെരുമാറുന്നത് പോലിസ് അവസാനിപ്പിക്കണമെന്ന് വിവിധ വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫാഷിസം രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സമയത്ത് പോലിസ് ഇടപെടലുകള്‍ വര്‍ഗീയമായിത്തീരുന്നതിനെ ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.
എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം മുസ്‌ലിം സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്താനും തകര്‍ക്കാനുമുള്ള സംഘപരിവാര കുതന്ത്രങ്ങള്‍ പോലിസില്‍ തുടര്‍ച്ചയായുണ്ടാവുന്നതിന്റെ ദുസ്സൂചനയാണ്.
പ്രബോധന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമെല്ലാം ഭീകരതയിലേക്കുള്ള ചവിട്ടുപടികളാണെന്ന തരത്തില്‍ ഇസ്‌ലാമോഫോബുകള്‍ നടത്തുന്ന നുണപ്രചാരണത്തിന്റെ ചട്ടുകമായി പോലിസ് തരംതാഴരുത്.
ഭീകരവേട്ടയുടെ മറവില്‍ ന്യൂനപക്ഷവേട്ട നടത്തുന്നത് സര്‍ക്കാര്‍ നയമല്ലെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്ത് ആഭ്യന്തരവകുപ്പ് മാതൃക കാണിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നൗഷാദ് മണ്ണിശ്ശേരി (മുസ്‌ലിം യൂത്ത് ലീഗ്), ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി (പ്രസിഡന്റ്, ഐഎസ്എം), ഡോ. ജാബിര്‍ അമാനി (പ്രസിഡന്റ്, ഐഎസ്എം മര്‍ക്കസുദ്ദഅ്‌വ), ടി ശാക്കിര്‍ വേളം (പ്രസിഡന്റ്, സോളിഡാരിറ്റി), മിസ്ഹബ് കീഴരിയൂര്‍ (പ്രസിഡന്റ്, എംഎസ്എഫ്), മുസ്തഫാ തന്‍വീര്‍ (പ്രസിഡന്റ്, എംഎസ്എം), അബ്ദുല്‍ ജലീല്‍ മാമാങ്കര (പ്രസിഡന്റ്, എംഎസ്എം മര്‍ക്കസുദ്ദഅ്‌വ), നഹാസ് മാള (പ്രസിഡന്റ്, എസ്‌ഐഒ) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക