|    Dec 17 Sun, 2017 1:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പോലിസ് നിരോധനം ലംഘിച്ച എഎപി എംഎല്‍എ അറസ്റ്റില്‍

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നിരോധനം ലംഘിച്ച് സംഘം ചേര്‍ന്നതിന് എഎപി എംഎല്‍എ റിതുരാജ് ഗോവിന്ദിനെ പോലിസ് അറസ്റ്റ് ചെയ്തു. നിതാരി ഗ്രാമത്തിലെ കുളത്തിനരികെ നടക്കുന്ന ചാത്ത് പൂജയുമായി ബന്ധപ്പെട്ടാണ് ഗോവിന്ദ് അറസ്റ്റിലായത്. പൂജയ്ക്ക് അധികാരികള്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിനെതിരെയാണ് ഗോവിന്ദും അനുയായികളും സംഘം ചേര്‍ന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അധികാരത്തിലെത്തിയ എഎപി സര്‍ക്കാരിലെ 20 എംഎല്‍എമാര്‍ ഇതിനകം വിവിധ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കള്ളക്കേസുകളെടുത്ത് പാര്‍ട്ടി എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss