|    Jun 25 Mon, 2018 3:20 pm

പോലിസ് നിരീക്ഷണം ശക്തമാക്കി

Published : 13th December 2017 | Posted By: kasim kzm

മാനന്തവാടി: വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കുടുക്കുമെന്നവകാശപ്പെട്ട് നാളെ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മാവോവാദി രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി പോലിസ് നിരീക്ഷണം ശക്തമാക്കി. നിലമ്പൂര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ലത (മീര) എന്നിവരെയാണ് അനുസ്മരിക്കുന്നത്. അനുസ്മരണ പരിപാടികളില്‍ ജില്ലയ്ക്ക് പുറത്തു നിന്നുള്‍പ്പെടെ മനുഷ്യാവകാശ പ്രവര്‍ത്തകരും പോരാട്ടം പോലുള്ള സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് പോലിസ് കരുതുന്നത്. ടൗണിലെയും പരിസരത്തെയും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് വാങ്ങി സൂക്ഷിക്കാനും സംശയാസ്പദമായി തോന്നിയാല്‍ പോലിസിനെ അറിയിക്കാനും ഹോട്ടലുടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലമ്പൂര്‍ വെടിവയ്പിന്റെ ഒന്നാം വാര്‍ഷികത്തോടോനുബന്ധിച്ച് ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് പ്രകാരം ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ബസ്സ്റ്റാന്റുകളിലും തലപ്പുഴ സ്‌റ്റേഷന്‍ പരിധിയിലും പൊതു ഇടങ്ങളിലും സ്‌പെഷ്യല്‍ പോലിസ് ഇപ്പോഴും അപരിചിതരെ നിരീക്ഷിക്കുണ്ട്. തലപ്പുഴ മക്കിമലയില്‍ മാവോവാദികള്‍ തമ്പടിച്ചെന്ന പേരില്‍ നിരവധി പ്രചാരണങ്ങള്‍ പോലിസ് തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ, മാവോവാദി പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ലഘുലേഖകളും പോസ്റ്ററുകളും വിവിധയിടങ്ങളില്‍ കാണപ്പെട്ടു. ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ പരിപാടി കാമറയില്‍ പകര്‍ത്താനും പോലിസ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss