|    Oct 16 Tue, 2018 7:35 pm
FLASH NEWS

പോലിസ് നിയന്ത്രണം അംഗീകരിക്കില്ലെന്ന് ആര്‍എസ്എസ്‌

Published : 9th September 2017 | Posted By: fsq

 

കണ്ണൂര്‍: ശ്രീകൃഷ്ണജയന്ത്രി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നു സിപിഎം പിന്‍മാറണമെന്നും യാത്രയ്ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പോലിസ് നീക്കം അംഗീകരിക്കില്ലെന്നും ആര്‍എസ്എസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40 വര്‍ഷമായി ബാലഗോകുലം ശോഭായാത്ര നടത്തുന്നുണ്ട്. ഇപ്പോള്‍ സിപിഎം നടത്തുന്ന പരിപാടിക്കായി ശോഭായാത്രയുടെ സമയവും റൂട്ടും മാറ്റാനാണ് പോലിസ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് സ്റ്റേഷന്‍ തലത്തിലും മറ്റും വിളിച്ചുചേര്‍ക്കുന്ന സമാധാന യോഗങ്ങളില്‍ പങ്കെടുക്കില്ല. സംസ്ഥാനതല സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമാണിത്. ശോഭായാത്രയിലെ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച സിപിഎം മതഭീകരവാദികളുടെ കൈയ്യടി നേടാനാണു ശ്രമിക്കുന്നത്.   നിലവിലുള്ള സമാധാനം തകര്‍ന്നാല്‍ സിപിഎമ്മും പോലിസുമായിരിക്കും ഉത്തരവാദികളെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss