|    Jan 16 Mon, 2017 6:42 pm

പോലിസ് നടപടി മൃഗീയമെന്ന് എന്‍സിഎച്ച്ആര്‍ഒ

Published : 2nd January 2016 | Posted By: SMR

കോഴിക്കോട്: ഫാഷിസത്തിനെതിരേ കോഴിക്കോട് ചുംബനത്തെരുവ് സംഘടിപ്പിച്ച ഞാറ്റുവേല പ്രവര്‍ത്തകരെയും വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയും മര്‍ദ്ദിച്ച പോലിസ് നടപടി മൃഗീയമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന ജനറല്‍ സെക്രട്ടറി ടികെ അബ്ദുസ്സമദ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ അനീബിനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകവെ വാഹനത്തില്‍ വച്ചും പിന്നീട് സ്‌റ്റേഷനില്‍ വച്ചും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മാത്രമല്ല ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും അവശനായ അനീബിന് മെഡിക്കല്‍ സഹായം നിഷേധിക്കുകയും ചെയ്തു.
കുറ്റക്കാരായ മഫ്ടി പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ടികെ അബ്ദുസ്സമദ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക