|    Jan 17 Tue, 2017 4:34 pm
FLASH NEWS

പോലിസ് നടപടിയെ പിന്തുണച്ച് ബാര്‍ അസോസിയേഷന്‍

Published : 31st July 2016 | Posted By: SMR

കോഴിക്കോട്: കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പോലിസ് നടപടിയെ പിന്തുണച്ച് കോഴിക്കോട് ബാര്‍ അസോസിയേഷന്റെ പ്രമേയം. മാധ്യമപ്രവര്‍ത്തകരെ പുറത്തു നിര്‍ത്താനുള്ള ജില്ലാ ജഡ്ജിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥരെ മാധ്യമപ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പ്രമേയം പറയുന്നു.
മുതിര്‍ന്ന അഭിഭാഷകരായ പി കെ നാരായണന്‍, ശ്യാംദീപ്, ലാല്‍കിഷോര്‍ തുടങ്ങിയവര്‍ സംഭവവികാസങ്ങള്‍ക്കു സാക്ഷികളാണ്. അനധികൃതമായി പാര്‍ക്ക് ചെയ്ത തല്‍സമയ സംപ്രേക്ഷണ വാഹനം കോടതിവളപ്പില്‍ നിന്ന് നീക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥരോട് മാധ്യമപ്രവര്‍ത്തകര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദേശം നടപ്പാക്കാന്‍ പോലിസ് സ്വീകരിച്ച നടപടിയെ അഭിനന്ദിച്ചാണ് പ്രമേയം. കടമ നിര്‍വഹിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ബാര്‍ അസോസിയേഷന്‍ അപലപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക