|    Mar 23 Thu, 2017 6:03 am
FLASH NEWS

പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപിമാരായ എ ഹേമചന്ദ്രന്‍, മുഹമ്മദ് യാസീന്‍, രാജേഷ് ദിവാന്‍, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവരെ സ്ഥലംമാറ്റി.
എ ഹേമചന്ദ്രനെ അഗ്നിശമന സേനാ മേധാവിയായും എന്‍ ശങ്കര്‍ റെഡ്ഡിയെ എസ്‌സിആര്‍ബിയിലും രാജേഷ് ദിവാനെ പോലിസ് ആസ്ഥാനത്തും മുഹമ്മദ് യാസിനെ കോസ്റ്റല്‍ പോലിസ് ഡയറക്ടറുമായാണു നിയമിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അര്‍ഹരായ കേരളത്തില്‍ നിന്നുള്ള പോലിസ് ഓഫിസര്‍മാരില്‍ മുഹമ്മദ് യാസീനും രാജേഷ് ദിവാനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

(Visited 17 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക