|    Aug 19 Sun, 2018 6:03 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പോലിസ് ടെക്‌നോളജി സെന്റര്‍: സമിതിക്ക് രൂപം നല്‍കി

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള പോലിസിന്റെ സാങ്കേതികപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി ടെക്‌നോളജി സെന്റര്‍ നിലവില്‍ വരും.
ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, സിസിടിഎന്‍എസ് വിഭാഗം, പോലിസ് ഡാറ്റാ സെന്റര്‍, സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍, പോലിസ് ഫോട്ടോഗ്രഫി യൂനിറ്റ് തുടങ്ങിയ വിഭാഗങ്ങളാണ് സെന്ററില്‍ പ്രവര്‍ത്തിക്കുക. ടെക്‌നോളജി സെന്ററിന്റെ വിശദമായ രൂപരേഖ സമര്‍പ്പിക്കു—ന്നതിന് എസ്‌സിആര്‍ബി എഡിജിപി ചെയര്‍മാനും തിരുവനന്തപുരം റേഞ്ച് ഐജി, ഐജി അഡ്മിനിസ്‌ട്രേഷന്‍, ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജി, തിരുവനന്തപുരം സിറ്റി ജില്ലാ പോലിസ് മേധാവി, ടെലികമ്മ്യൂണിക്കേഷന്‍ എസ്പി, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി എസ്പി അംഗങ്ങളുമായുള്ള സമിതി രൂപീകരിച്ചു.
സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss