|    Nov 17 Sat, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് ജീപ്പിലിരുന്ന് മ്ലാവിനെ വെടിവച്ച് കൊന്നു: മൂന്നുപേര്‍ പിടിയില്‍

Published : 8th August 2018 | Posted By: kasim kzm

കൊല്ലം: കുളത്തൂപ്പുഴ റേഞ്ച് ഓഫിസ് പരിധിയില്‍ വരുന്ന പൊന്‍മുടി വനമേഖലയില്‍ മ്ലാവിനെ വെടിവച്ചു കൊന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. കുളത്തൂപ്പുഴ മൈലമൂട് സ്വദേശികളായ സജീര്‍, സമീര്‍, വിതുര സ്വദേശി നിഷാദ് എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്. കേസിലെ പ്രധാന പ്രതികളായ നാലുപേര്‍ ഒളിവിലാണ്.
പൊന്‍മുടി പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയൂബ്, സിവില്‍ പോലിസ് ഓഫിസര്‍ രാജീവ്, പോലിസ് ഡ്രൈവര്‍ വിനോദ്, കൊല്ലായില്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്റര്‍ മനു എന്നിവരാണ് ഒളിവിലുള്ളത്. പൊന്‍മുടി വനമേഖലയിലെ ഹെയര്‍പിന്‍ വളവില്‍ വച്ച് പോലിസ് ജീപ്പിലിരുന്നാണ് ഇവര്‍ മ്ലാവിനെ വെടിവച്ചു കൊന്നത്. തുടര്‍ന്ന് മ്ലാവിനെ പോലിസ് ജീപ്പില്‍ തന്നെ പുറത്ത് എത്തിച്ചു. പിന്നീട് ഇറച്ചിയാക്കി പങ്കുവച്ച് എടുക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss