|    Mar 25 Sat, 2017 1:36 am
FLASH NEWS

പോലിസ് ജാഗ്രത; കവര്‍ച്ചാശ്രമം പൊളിഞ്ഞു

Published : 30th September 2016 | Posted By: Abbasali tf

പത്തനംതിട്ട: പോലിസിന്റെ സമയോചിത ഇടപെടലില്‍ മോഷണം പൊളിച്ചു. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അവര്‍ സഞ്ചരിച്ചിരുന്ന കാറും ആയുധങ്ങളും പിടിച്ചെടുത്തു. നാരങ്ങാനം മഠത്തുംപടി ചാന്ദിരത്തില്‍പടിയിലാണ് സംഭവം. അടച്ചിട്ടിരുന്ന വീട്ടില്‍ പോലിസ് പട്രോള്‍ സംഘം എത്തുന്ന സമയത്ത് മോഷണം നടക്കുകയായിരുന്നു. ആറന്‍മുള എസ്‌ഐ അശ്വഥ് എസ് കാരാണ്‍മയിലും സംഘവുമാണ് ഇത് തടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. ചാന്ദിരത്തുംപടിയില്‍ പോലിസ് സംഘം എത്തുമ്പോള്‍ വഴിയരികില്‍ ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോള്‍ അതില്‍ ആരെയും കണ്ടില്ല. സീറ്റില്‍ നിന്ന് കമ്പിപ്പാര, കൈയ്യുറ എന്നിവ കണ്ടെടുത്തു. ടിവി, ഗ്യാസ് സ്റ്റൗ തുടങ്ങിയ കാറിന്റെ പിന്‍സീറ്റില്‍ വച്ച നിലയിലായിരുന്നു. പൊടുന്നനെ പോലിസ് സംഘം സമീപവീടുകളിലേക്ക് ശ്രദ്ധിച്ചു. അനക്കം തോന്നിയ ശ്രീനിലയം സി ആര്‍ മനോജിന്റെ വീട്ടില്‍ ആരോ ഉണ്ടെന്ന് തോന്നി. പോലിസ് അവിടെ ചെന്നപ്പോള്‍ മോഷണം നടക്കുകയായിരുന്നു. പോലിസ് വന്നത് കണ്ട് കള്ളന്‍മാര്‍ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു. പിന്‍തുടര്‍ന്നെങ്കിലും അവരെ പിടിക്കാനായില്ല. വീട്ടുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്തെ രണ്ട് വീടുകളും അടച്ചിട്ടിരുന്നതാണ്. സിഐഎസ് വിദ്യാധരന്‍ സ്ഥലത്ത് എത്തി. ഉടന്‍ തന്നെ വീടിന് കാവല്‍ ഏര്‍പ്പെടുത്തി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ബഹളം കേട്ടിട്ടും പരിസരവാസികള്‍ പോലീസുമായി രാത്രി സഹകരിച്ചില്ലന്ന് ആക്ഷേപമുണ്ട്.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക