|    Sep 20 Thu, 2018 12:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് ചെന്നൈക്ക് പുറപ്പെട്ടു

Published : 12th June 2018 | Posted By: kasim kzm

പത്തനംതിട്ട: ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണത്തിനു പോലിസ് സംഘം  ചെന്നൈയിലേക്ക് പുറപ്പെട്ടു. ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് പുറപ്പെട്ടത്. ജസ്‌നയെ ചെന്നൈ അയനാപുരത്ത് വെള്ളല സ്ട്രീറ്റില്‍ മാര്‍ച്ച് 27നു കണ്ടിരുന്നുവെന്ന മൊഴിയെത്തുടര്‍ന്നുള്ള അന്വേഷണത്തിനാണ് പോലിസ് സംഘം പുറപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചെന്നൈയിലേക്ക് അന്വേഷണത്തിന് പോയതെന്ന് ഡിവൈഎസ്പി പറഞ്ഞു. ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതോടെ നിരവധി സന്ദേശങ്ങള്‍ പോലിസിലേക്ക് എത്തുന്നുണ്ടെന്നും ഇവയെല്ലാം സംബന്ധിച്ച് പ്രാഥമികാന്വേഷണം നടക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
ചെന്നൈയില്‍ നിന്നുള്ള വിവരം റാന്നി വെച്ചൂച്ചിറ സ്‌റ്റേഷനില്‍ ജസ്‌നയെ കാണാതായതിന്റെ നാലാം ദിവസം ലഭിച്ചിരുന്നുവെന്നും പോലിസ് കാര്യമായെടുത്തില്ലെന്നും ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss