|    Mar 24 Fri, 2017 9:37 pm
FLASH NEWS

പോലിസ് ചമഞ്ഞ് തട്ടിപ്പ്: മഞ്ചേരിയില്‍ യുവാവ് പിടിയില്‍

Published : 17th July 2016 | Posted By: SMR

മഞ്ചേരി: ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥനായും പോലിസുകാരനായും ചമഞ്ഞ് തട്ടിപ്പ് നടത്തി പണം പറ്റുന്ന യുവാവ് പിടിയില്‍. മഞ്ചേരി കോഴിക്കാട്ടുകുന്നിലെ കോലോത്തുംതൊടി അജ്മല്‍(26) നെയാണ് ഇന്നലെ മഞ്ചേരി സിഐ സണ്ണി ചാക്കോയുടെ നിര്‍ദേശ പ്രകാരം എസ്‌ഐ കെ എസ് കൈലാസ്‌നാഥ് പേരാമ്പ്രയും സംഘവും കാരക്കുന്നില്‍ വച്ച് പിടികൂടിയത്.
അമ്പലവയല്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ ജയശങ്കറിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. പരാതിക്കാരന്റെ പേരില്‍ കേസുണ്ടെന്നും പരാതി ഒതുക്കാന്‍ ജഡ്ജിക്ക് കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ട് മൂന്ന് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നിതിനിടെ ഒരുക്കിയ കെണിയിലാണ് പ്രതി കുടുങ്ങിയത്. നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ജീവനക്കാരനാണെന്നും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. മഞ്ചേരിയില്‍ മിത്ര ജ്യോതിയുടെ പേരിലുള്ള ഓഫിസ് വഴിയാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. അടുത്ത കാലത്ത് പ്രതിയെ ഇതില്‍ നിന്നു പുറത്താക്കിയതായി പോലിസ് പറഞ്ഞു. പരാതിക്കാരന്‍ പണം തരാമെന്ന് പറഞ്ഞ് കാരക്കുന്നിലേക്ക് കാറില്‍ കയറ്റിക്കൊണ്ടു പോയശേഷം അഡ്വാന്‍സായി 3,000 രുപ നല്‍കുകയായിരുന്നു. ഇത് വീഡിയോ വഴി പരാതിക്കാരടങ്ങുന്ന സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് പോലിസ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. നാട്ടുകാരില്‍ ഇയാള്‍ പോലിസുകാരനായാണ് അറിയപ്പെടുന്നത്. പോലിസ് ശൈലിയില്‍ മുടി വെട്ടുകയും ഇന്റര്‍നെറ്റ് പരിശോധിച്ചാല്‍ പ്രതിയുടെ പേരിനൊപ്പം പോലിസെന്ന വിവരവും ലഭിക്കും. ഇത് മുതലെടുത്താണ് പ്രതി തട്ടിപ്പു നടത്തുന്നത്. പോലിസുകാര്‍ ഇയാളെ ഉപയോഗപ്പെടുത്തിയതിനാല്‍ ഉന്നത പോലിസുകാരുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണറിവ്. ബൈക്ക് തടഞ്ഞുനിര്‍ത്തിയും മണ്ണെടുക്കുന്ന ആളുകളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയും പണം വാങ്ങാറുണ്ടത്രെ.
പ്രതിക്കെതിരേ വഞ്ചന, ആള്‍മാറാട്ടം, പോലിസ് ചമഞ്ഞ് തട്ടിപ്പ്, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ തട്ടിപ്പു നടത്തിയതിനുള്ള കേസുകള്‍ ഇയാള്‍ക്കെതിരേ ചാര്‍ജ്ജ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. പോലിസുകാരായ സഞ്ജീവ്, മുഹമ്മദ് സലീം, സഞ്ചയന്‍ ജിറ്റ്‌സ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക