|    Mar 28 Tue, 2017 7:39 pm
FLASH NEWS

പോലിസ് കേസ്: ഹരിയാന ഗായിക ആത്മഹത്യക്ക് ശ്രമിച്ചു

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹരിയാനയില്‍നിന്നുള്ള ഗായിക സപ്‌ന ചൗധരി ആത്മഹത്യക്ക് ശ്രമിച്ചു. പോലിസ് കേസിനെ തുടര്‍ന്നാണ് എലിവിഷം കഴിച്ച്  അവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍യില്‍ കഴിയുന്ന അവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്.
സപ്‌ന പുറത്തിറക്കിയ ഗാനത്തില്‍ ദലിതരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. സപ്‌ന ആത്മഹത്യക്ക് ശ്രമിച്ച മുറിയില്‍നിന്ന് ഏഴ് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലിസ് കണ്ടെടുത്തു. സംഭവത്തില്‍ ക്ഷമാപണം നടത്തിയിട്ടും തനിക്കെതിരേ കേസ് കൊടുത്ത സത്പല്‍ കുന്‍വാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നത് തുടരുകയാണെന്നു കുറിപ്പില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day