|    Nov 25 Sat, 2017 10:55 am
FLASH NEWS

പോലിസ് കസ്റ്റഡിയില്‍ വിട്ടറിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ട സംഭവം: രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 12th August 2017 | Posted By: fsq

 

പത്തനംതിട്ട: കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ട റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടു പോലിസുകാരെ ജില്ലാ പോലിസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചാര്‍ജ് അജി, പാറാവിനുണ്ടായിരുന്ന അനില്‍ എന്നിവരെയാണ് എസ്പി സതീഷ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. അടൂരിന്റെ ചുമതലയുള്ള നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എസ് റഫീഖ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബൈക്ക് മോഷണക്കേസില്‍ തെളിവെടുപ്പിനായി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ട ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ കിഴക്കേതില്‍ സുരേഷ് കുമാര്‍ (മക്കു-20), മലയാലപ്പുഴ താഴത്ത് താമസിക്കുന്ന കോയിപ്രം പൂവത്തൂര്‍ കാവിക്കൊട്ടില്‍ ഷിജു രാജന്‍ (അച്ചു-19) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. ബാത്ത്‌റൂമില്‍ പോവണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് ഇവരില്‍ ഒരാളെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയത്. ഈ സമയം രണ്ടു പോലിസുകാര്‍ മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ആദ്യം പുറത്തേക്ക് ഇറക്കിയ പ്രതി പാറാവുകാരനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പോലിസുകാര്‍ ഇയാള്‍ക്കു പിന്നാലെ ഓടി. ലോക്കപ്പ് തുറന്നു കിടന്നിരുന്നതിനാല്‍ രണ്ടാമത്തെ പ്രതിയും ഇതിനിടെ പുറത്തുചാടി ഓടി. സ്റ്റേഷന്റെ മുന്നിലുള്ള ഗ്രില്‍ തുറന്നുകിടന്നതും പ്രതികള്‍ക്കു തുണയായി. പോലിസുകാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് അടൂരിന്റെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി എസ് റഫീഖ് എസ്പിക്ക് റിപോര്‍ട്ട് നല്‍കിയത്. സ്റ്റേഷന്റെ ഗ്രില്ലും ഒരാളെ സെല്ലില്‍ നിന്നു പുറത്തിറക്കിയതിനു ശേഷം അതും പൂട്ടാതിരുന്നതു ഗുരുതരമായ കൃത്യവിലോപമായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക