|    Nov 22 Thu, 2018 12:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് കസ്റ്റഡിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

Published : 5th November 2018 | Posted By: kasim kzm

കുറ്റിക്കാട്ടൂര്‍: പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുനെല്‍വേലി പനവടലിഛത്രം സ്വാമിനാഥന്റെ (39) മൃതദേഹമാണ് ഇന്നലെ പിതാവ് ചെല്ലപ്പന്റെ ആഗ്രഹ പ്രകാരം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
ശനിയാഴ്ച രാവിലെ ആറോടെയാണു സ്വാമിനാഥനെ മോഷണക്കുറ്റത്തിന് മെഡിക്കല്‍ കോളജ് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെതിനെ തുടര്‍ന്ന് പോലിസ് മെഡിക്കല്‍കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
പാലാഴി കാട്ടുകുളങ്ങരയില്‍ ആക്രിക്കട നടത്തുന്ന മനോഹരന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് സ്വാമിനാഥനെ കസ്റ്റഡിയിലെടുത്തത്. സ്വാമിനാഥന്റെ ഭാര്യയുടെ ബന്ധുവാണ് ഇയാള്‍. മനോഹരന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ താനും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയെന്നാണ് ഇയാളുടെ പരാതിയിലുള്ളത്. പിടികൂടിയവരില്‍ നിന്നും പോലിസില്‍ നിന്നും സ്വാമിനാഥന് മര്‍ദനമേറ്റതായി വാര്‍ത്തകളുണ്ട്.
ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലാണു മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മരണം ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റല്ലെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ശ്വാസംമുട്ടലിന് സ്ഥിരമായി മരുന്നു കഴിക്കുന്ന സ്വാമിനാഥന്റേത് സ്വാഭാവിക മരണമാണെന്നാണ് ഫോറന്‍സിക് വിലയിരുത്തല്‍. സ്വാമിനാഥന്‍ വര്‍ഷങ്ങളായി കുറ്റിക്കാട്ടൂരിലായിരുന്നു താമസം. ഭാര്യയുമായി അകന്ന് കഴിയുന്ന സ്വാമിനാഥന്റെ കുടുംബം ഇപ്പോള്‍ ചെമ്മലത്തൂരിലാണ് താമസിക്കുന്നത്. ഭാര്യ: ജയാമണി. മക്കള്‍: അജയ്, മനു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss