|    Mar 24 Fri, 2017 9:58 am
FLASH NEWS

പോലിസ് കസ്റ്റഡിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

Published : 19th October 2016 | Posted By: Abbasali tf

തലശ്ശേരി: മോഷണക്കേസുമായി ബന്ധപ്പെട്ട് പോലിസ് പിടികൂടി തലശ്ശേരി സ്റ്റേഷന്‍ ലോക്കപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് സേലം സ്വദേശി കാളിമുത്തുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ച കാളിമുത്തു കസ്റ്റഡിയില്‍ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ഫെസലിനെയും എഎസ്‌ഐമാരായ രമേശന്‍, രാമചന്ദ്രന്‍ എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പ്രതിയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ടെംപിള്‍ ഗെയിറ്റിലെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയുണ്ടായി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. കാളിമുത്തുവിന്റെ കൂടെ പിടിയിലായ രാജു തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളിമുത്തുവിനെ പറ്റി തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം ദിവസങ്ങള്‍ക്കു ശേഷം അതികൃതര്‍ സംസ്‌കരിച്ചത്. കാളിമുത്തുവിന്റെ ഫോട്ടോ തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മധുസുദനനാണ് കേസന്വേഷണ ചുമതല.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക