|    Jul 22 Sat, 2017 4:24 pm
FLASH NEWS

പോലിസ് കസ്റ്റഡിയില്‍ പ്രതികളെ മര്‍ദിച്ചെന്ന്‌

Published : 15th July 2017 | Posted By: fsq

 

വടകര: തിരുവള്ളൂര്‍ കണ്ണമ്പത്ത്ക്കരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ വടകര പോലീസ് മര്‍ദിച്ചതായി പരാതി. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോഴോ, വൈദ്യപരിശോധനാ സമയത്തോ മര്‍ദ്ദനമേറ്റെന്ന് പറയാത്ത പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വടകര സബ്ബ് ജയില്‍ സുപ്രണ്ടിനോടാണ് മര്‍ദ്ദനമേറ്റ കാര്യം അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് ജയില്‍ അധികൃതരാണ് പ്രതികളായ അതുല്‍രാജ്, വിജിത്ത് എന്നിവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ പരാതി. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഇന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ ഇന്ന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. പോലീസ് മര്‍ദ്ദനത്തില്‍ സിപിഎം കോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക