|    Jun 24 Sat, 2017 4:02 am
FLASH NEWS

പോലിസ് കസ്റ്റഡിയിലെടുത്ത ബൈക്ക് ഉപേക്ഷിച്ചനിലയില്‍

Published : 28th October 2016 | Posted By: SMR

കുമളി: ഒരു മാസം മുമ്പ് പോലിസ് പിടികൂടിയ ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉപയോഗിച്ച ബൈക്ക് ഒരു മാസം മുമ്പാണ് പരിശോധനക്കിടെ കുമളി ടൗണിന് സമീപം കുളത്തുപാലത്തുവെച്ച് പോലിസ് പിടികൂടുന്നത്. എന്നാല്‍, ഈ സമയം ബൈക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയില്‍ എടുത്തതിന് ശേഷം പോലിസ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തുള്ള മാടക്കടയ്ക്ക് പിന്നില്‍ ബൈക്ക് സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കെ.എല്‍ 06 ഡി 7345ാം രജിസ്റ്റര്‍ നമ്പരിലുള്ള ഈ ബൈക്ക് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായതുമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക