|    Nov 16 Fri, 2018 10:01 pm
FLASH NEWS

പോലിസ് കള്ളക്കേസ് എടുക്കുന്നു

Published : 4th August 2018 | Posted By: kasim kzm

അടിമാലി: സിപിഎമ്മിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കള്ളക്കേസ് എടുക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
അടിമാലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനുവിനെ ഓഫിസില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചു, ഓഫിസ് മുറിയില്‍ കയറി ഫയലുകള്‍ നശിപ്പിച്ചു തുടങ്ങിയ ആക്ഷേപം ഉന്നയിച്ച് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജസ്റ്റിന്‍ കുളങ്ങരയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. അടിമാലി ഗ്രാമപ്പഞ്ചായത്തില്‍ ഇപ്പോള്‍ ഭരണസ്തംഭനമാണ്. പ്രസിഡണ്ട് രാജിവച്ച് കഴിഞ്ഞ് അധികാരം സ്വാഭാവികമായി വൈസ് പ്രസിഡണ്ടിന്റെ ചുമതലയിലാണ്. അധികാരത്തിന്റെ ഗര്‍വ്വില്‍ സിപിഎം വൈസ് പ്രസിഡണ്ടിനെ കസ്റ്റഡിയില്‍ വച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്.
കോണ്‍ഗ്രസുകാരെ ഇത്തരത്തില്‍ പിഡീപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും ചെറുക്കമെന്നും. ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന പോലിസ് ആ നടപടി ആവസാനിപ്പിക്കണം.
അല്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് പ്രസിഡണ്ട് ജോര്‍ജ് തോമസ്, ഡിസിസി വൈസ് പ്രസിഡണ്ട് പി വി സ്‌ക്കറിയ, ജനറല്‍ സെക്രട്ടറി ടി എസ് സിദ്ദിഖ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss